ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷമായ ‘ആവണി 2025’ന് ഇന്ന് തുടക്കമാകും

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷമായ ‘ആവണി 2025’ന് ഇന്ന് തുടക്കമാകും. ഒക്ടോബർ 10 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് വൈകീട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം സിനിമാറ്റിക് ഡാൻസ് മത്സരം അരങ്ങേറും.
പ്രമുഖ നർത്തകൻ റംസാൻ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. സെപ്റ്റംബർ 24, ചൊവ്വാഴ്ച്ച തിരുവാതിര മത്സരം, സെപ്തംബർ 25 ബുധനാഴ്ച്ച ഓണപ്പാട്ട്, ഓണപ്പുടവ മത്സരങ്ങൾ, സെപ്റ്റംബർ 26 വ്യാഴാഴ്ച്ച പൂക്കള മത്സരം, പായസ മത്സരം, സിത്താർ ടീമിന്റെ സംഗീത പരിപാടി, ഒക്ടോബർ 2 ബുധനാഴ്ച്ച ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ആബിദ് അൻവർ, ദിവ്യ നായർ എന്നിവർ നയിക്കുന്ന സംഗീതനിശ, ഒക്ടോബർ 3, വ്യാഴാഴ്ച്ച വടംവലി മത്സരം, ഘോഷയാത്ര,നാടൻപാട്ടുകൾ, ഒക്ടോബർ 10 വെള്ളിയാഴ്ച്ച ഓണസദ്യ എന്നിവയാണ് പരിപാടികൾ.
കൂടുതൽ വിവരങ്ങൾക്കായി 39802800 അല്ലെങ്കിൽ 39855197 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
asdasd