കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ പ്രവാസി ആയ കോഴിക്കോട് മാവൂർ സ്വദേശി ദിനേശ് ജോലിക്കിടയിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു. 47 വയസായിരുന്നു പ്രായം. മൃതദേഹം ഇന്നു എയർ അറേബ്യ വിമാനത്തിൽ സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്. സഹോദരൻ മഹേഷ് ബഹ്‌റൈൻ പ്രവാസിയാണ്. കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ദിനേശിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
sdcsdc