നിയമലംഘനങ്ങളെ തുടർന്ന് ആറ് പേരെ അറസ്റ്റ് ചെയ്ത് ബഹ്റൈൻ പോലീസ്
പ്രദീപ് പുറവങ്കര
മനാമ
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി താമസ നിയമങ്ങൾ ലംഘിക്കുകയും, നിരോധിത പുകയില ഉത്പന്നങ്ങളും, മദ്യവും വിറ്റതിന് ആറ് പേരെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈസ്റ്റ് റിഫയിൽ നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും, മദ്യവും, മോഷ്ടിച്ച ഇലക്ട്രിക്കൽ വയറുകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഇത്തരത്തിലുള്ള നിയമ ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, 17718888 എന്ന നമ്പറിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് എവിഡൻസുമായി ബന്ധപ്പെടണമെന്നും, വിവരങ്ങൾ നൽകുന്നവരുടെ പൂർണ്ണമായ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
hgjgh
gjkhjk
