സമാഹീജിലെ വീട്ടിലുണ്ടായ തീപിടുത്തത്തെതുടർന്ന് ഒരാൾ മരിച്ചു

പ്രദീപ് പുറവങ്കര
മനാമ l സമാഹീജിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തെതുടർന്ന് ഒരാൾ മരിച്ചു. 23 വയസ്സുകാരനാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഇയാളെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി വീടിനുള്ളിൽ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടികൾ സ്വീകരിച്ചതായും തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
്േിേ്ി