ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ‘പ്രവാചകൻ; നീതിയുടെ സാക്ഷ്യം’ എന്ന കാമ്പയിനിന്റെ ഭാഗമായി പൊതുപ്രഭാഷണം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ‘പ്രവാചകൻ; നീതിയുടെ സാക്ഷ്യം’ എന്ന കാമ്പയിനിന്റെ ഭാഗമായി റിഫ ഏരിയ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. ദിശ സെന്ററിൽ നടന്ന പരിപാടിയിൽ ജാസിർ പി.പി വിഷയം അവതരിപ്പിച്ചു.
ഏരിയ പ്രസിഡന്റ് മൂസ കെ. ഹസൻ അധ്യക്ഷതവഹിച്ചു. റയാൻ സക്കരിയ ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി നജാഹ് കെ സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് സമാപനവും നടത്തി.
േ്ിേ