ബഹ്‌റൈനിലെ പാർപ്പിട മേഖലകളിൽ ട്രക്കുകളും മറ്റ് വലിയ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് നിരോധിക്കണമെന്ന ആവശ്യം ശക്തം


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ പാർപ്പിട മേഖലകളിൽ ട്രക്കുകളും മറ്റ് വലിയ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് നിരോധിക്കണമെന്ന ആവശ്യം ശക്തമാക്കി മുനിസിപ്പൽ കൗൺസിലുകൾ. വർഷങ്ങളായി താമസക്കാർ ഉന്നയിക്കുന്ന പരാതികൾ പരിഹരിക്കുന്നതിനായാണ് നിർദേശം. മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ ആണ് നിർദേശം മുമ്പോട്ട് വെച്ചത്.

ട്രക്കുകൾ തെരുവുകൾ കൈയടക്കുന്നത് കാറുകൾ പാർക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും, നടപ്പാതകൾക്ക് നാശനഷ്ടമുണ്ടാക്കുന്നന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര, പൊതുമരാമത്ത് മന്ത്രാലയങ്ങളുമായി ചേർന്ന് നിയമം നടപ്പാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

article-image

ിംു്ി

You might also like

Most Viewed