തൊഴിൽ നിയമലംഘനം; ബഹ്‌റൈനിൽ 154 പ്രവാസികളെ നാടുകടത്തി

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിൽ തൊഴിൽ, താമസ നിയമലംഘനങ്ങൾക്കെതിരെയുള്ള രാജ്യവ്യാപക പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ 1,120 പരിശോധനകളും 13 സംയുക്ത പരിശോധനാ കാമ്പയിനുകളും നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. സെപ്റ്റംബർ 7 മുതൽ 13 വരെ നടത്തിയ പരിശോധനകളിൽ 20 നിയമലംഘകരെ പിടികൂടുകയും, 154 പ്രവാസികളെ നാടുകടത്തുകയും ചെയ്തു.
നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്സ്, അതാത് ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റ്, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ചാണ് ഈ പരിശോധനകൾ നടത്തിയത്. നിയമലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഇതുവരെയായി 94,039 പരിശോധനകളും 1,291 സംയുക്ത കാമ്പയിനുകളും നടത്തി. ഇതിലൂടെ 3,371 പേരെ പിടികൂടുകയും 10,804 നിയമവിരുദ്ധ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.
്ിേു്ിു