ദോഹയിൽ നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിൽ ബഹ്‌റൈൻ രാജാവിനെ പ്രതിനിധീകരിച്ച് ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു


പ്രദീപ് പുറവങ്കര മനാമ l ദോഹയിൽ നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിൽ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ പ്രതിനിധീകരിച്ച് ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പ്രധാനപ്പെട്ട പ്രാദേശിക വിഷയങ്ങളും ഗൾഫ് രാജ്യങ്ങളുടെ പൊതു താൽപര്യങ്ങളും ചർച്ചയായി. ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്രത്തലവൻമാർ ഇസ്രായേലിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. ഐക്യദാർഢ്യത്തിന്റെ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഇസ്രായേൽ നടത്തിയത് വഞ്ചനാപരവും ഭീരുത്വപൂർണവുമായ ആക്രമണമാണെന്ന് വിശേഷിപ്പിച്ചു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ തകർക്കുകയായിരുന്നു ഈ ആക്രമണത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ അറബ് മേഖലയെ അവരുടെ സ്വാധീനത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ ഖത്തർ അമീർ, അത് ഒരു അപകടകരമായ മിഥ്യാധാരണ മാത്രമാണെന്നും വ്യക്തമാക്കി.

article-image

്േി്ി

You might also like

Most Viewed