നബിദിനാഘോഷം സ്വാഗതസംഘത്തെ തിരഞ്ഞെടുത്തു

പ്രദീപ് പുറവങ്കര
മനാമ l മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസ അധ്യാപക രക്ഷാകർതൃസമിതി യോഗം ആക്റ്റിങ് പ്രസിഡന്റ് ഇബ്രാഹിം തിക്കോടിയുടെ അധ്യക്ഷതയിൽ സദർ മുഅല്ലിം എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിപുലമായ പരിപാടിയോടെ മൗലിദ് പാരായണം, നബിദിനാഘോഷം, ദഫ് മുട്ട് തുടങ്ങിയവ സെപ്റ്റംബർ 20ന് നടത്താൻ തീരുമാനിച്ചു. ഫൈസൽ കണ്ടീതാഴ ചർച്ച ഉദ്ഘാടനം ചെയ്തു.
മുഹമ്മത് അമീൻ, സൈതലവി, ജംഷീദ് മൂൺറായ്, ഫൈസൽ കെ.പി, കബീർ, നിസാർ ഇരിട്ടി, മൂസ എ.കെ, മുഹമ്മദ് ഫായിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഇബ്രാഹിം തിക്കോടി ചെയർമാനും, കെ.റഷീദ് കീഴൽ ജനറൽ കൺവീനറും, നൗഷാദ് കരുനാഗപ്പള്ളി ട്രഷററുമായുള്ള സ്വാഗതസംഘത്തെ യോഗത്തിൽ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി റഷീദ് കീഴൽ സ്വാഗതവും നൗഷാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
ാീാീ