തട്ടൈ ഹിന്ദു കമ്മ്യൂണിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് തട്ടൈ ഹിന്ദു കമ്മ്യൂണിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മനാമയിലെ ശ്രീനാഥ്ജി ശ്രീ കൃഷ്ണ ടെംപിളിൽ വെച്ചാണ് പരിപാടി നടന്നത്.
30 വർഷത്തിലേറെയായി എല്ലാ വർഷവും നാല് തവണ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് ഇത്തവണയും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവിധ രാജ്യക്കാരായ 152-ൽ അധികം ആളുകൾ രക്തദാനത്തിനായി എത്തിച്ചേർന്നു.
ഇതിൽ 128 പേർക്ക് രക്തം ദാനം ചെയ്യാൻ സാധിച്ചു. ക്ഷേത്രത്തിലെ ഭക്തരും മറ്റ് നിരവധി ആളുകളും ഈ ഉദ്യമത്തിൽ പങ്കാളികളായി.
ോേ്ോേ്