‘ശ്രാവണം’ ഓണാഘോഷങ്ങൾക്ക് ആവേശം പകർന്ന് യുവഗായകരുടെ ഗാനമേള


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ‘ശ്രാവണം’ ഓണാഘോഷങ്ങൾക്ക് ആവേശം പകർന്ന് യുവഗായകരുടെ ഗാനമേള. അനുശ്രീ, നന്ദ, ബൽറാം, ശ്രീരാഗ് എന്നിവർ അവതരിപ്പിച്ച സംഗീത രാവ് നിറഞ്ഞ സദസ്സിൽ വൻ വിജയമായി.

സ്റ്റാർ സിംഗർ മത്സരങ്ങളിലൂടെ ശ്രദ്ധേയരായ ഈ ഗായകർ യുവതലമുറയെ ആകർഷിക്കുന്ന ഗാനങ്ങൾ ആലപിച്ചത് ആഘോഷങ്ങൾക്ക് പുതുമ നൽകി. ഗാനമേളയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങിൽ ‘ശ്രാവണം’ ഓണാഘോഷ പരിപാടികളുടെ സ്പോൺസർമാർക്ക് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.

ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ‘ശ്രാവണം’ ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവരും ചടങ്ങിൽ ആശംസകൾ അറിയിച്ചു. കലാവിഭാഗം കൺവീനർ റിയാസ് ഇബ്രാഹിം പരിപാടിയുടെ അവതാരകനായിരുന്നു.

article-image

്േ്ി

You might also like

Most Viewed