ഫുഡ് ട്രക്കുകളുടെ ലൈസൻസ് ഇനിമുതൽ സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം
പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ ഫുഡ് ട്രക്ക് മേഖലയിൽ പുതിയ നിയമങ്ങൾ വരാൻ സാധ്യത. പാർലമെന്റിന്റെ പരിഗണനയിലുള്ള പുതിയ ബില്ലിന് അംഗീകാരം ലഭിച്ചാൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് ഇനിമുതൽ സ്വദേശികൾക്ക് മാത്രമായിരിക്കും ലഭിക്കുക. നിലവിൽ വിദേശികളും സ്വദേശികളും ഒരുപോലെ പ്രവർത്തിക്കുന്ന മേഖലയാണിത്.
പാർലിമെന്റ് എം.പിമാരായ ഖാലിദ് ബുഅനഖ്, അഹമ്മദ് അൽ സല്ലൂം, ഹിഷാം അൽ അവാദി എന്നിവരാണ് ബിൽ അവതരിപ്പിച്ചത്. ഫുഡ് ട്രക്കിന്റെ പ്രവർത്തനസമയം രാവിലെ 6 മുതൽ രാത്രി 12 വരെയാക്കണമെന്നും, റോഡ് ജംഗ്ഷനുകൾ, റൗണ്ടബൗട്ടുകൾ, ട്രാഫിക് ലൈറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് 50 മീറ്റർ അകലം പാലിക്കണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു.
്േിു്േ
