ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ അറബ് രാജ്യമായി ബഹ്‌റൈൻ

പ്രദീപ് പുറവങ്കര
മനാമ l വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ടൂറിസം സേഫ്റ്റി ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ അറബ് രാജ്യമായി ബഹ്‌റൈൻ തിരഞ്ഞെടുക്കപ്പെട്ടു. ഏഴിൽ ആറ് പോയിന്റ് നേടിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. വിനോദസഞ്ചാര മേഖലയിൽ ബഹ്‌റൈൻ നടപ്പാക്കിയ വിവിധ പരിഷ്‌കാരങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ.
രാജ്യത്തിന്റെ ടൂറിസം നിയമങ്ങൾ മെച്ചപ്പെടുത്തിയതും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയതും ഈ അംഗീകാരത്തിന് വഴിയൊരുക്കി. കൂടാതെ, ലോകപ്രശസ്ത കായിക മത്സരങ്ങളും സംഗീത പരിപാടികളും സംഘടിപ്പിച്ചത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും സഹായകമായി.
സൂചികയിൽ 6.12 പോയിന്റോടെ യു.എ.ഇയും 6.07 പോയിന്റോടെ ഖത്തറുമാണ് ബഹ്‌റൈന് മുന്നിലുള്ളത്. സൗദി അറേബ്യ (5.85 പോയിന്റ്) നാലാം സ്ഥാനത്തും ഈജിപ്ത് (5.20) അഞ്ചാം സ്ഥാനത്തും ഒമാൻ (5.02) ആറാം സ്ഥാനത്തും ജോർദാൻ (5.00) ഏഴാം സ്ഥാനത്തും ഇടം നേടി.
asdasd