ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലെ ഇന്ത്യൻ ക്ലബിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിൽ ജോസഫ് ജോയ് നയിക്കുന്ന "ടീം ഡൈനാമിക്" പാനലിനു ഉജ്ജ്വല വിജയം. പന്ത്രണ്ട് ഭരണസമിതി അംഗങ്ങളിൽ ഒരു സ്ഥാനമൊഴികെ പതിനൊന്നു സീറ്റുകളും "ടീം ഡൈനാമിക്" പാനൽ സ്ഥാനാർത്ഥികൾ വിജയിച്ചു .

ടെന്നീസ് സെക്രട്ടറി സ്ഥാനം "ടീം റിവൈവൽ" പാനൽ നേടി. ജോസഫ് ജോയ് - പ്രസിഡന്റ്, വി എം.വിദ്യാധരൻ - വൈസ് പ്രസിഡന്റ്, ആർ അനിൽകുമാർ - ജനറൽ സെക്രട്ടറി , സുരേഷ് ദേശികൻ - ട്രഷറർ എന്നിവർ നയിക്കുന്ന പുതിയ ഭരണസമിതിയിൽ എം.മനോജ്‌കുമാർ - അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, സി ബാലാജി - അസിസ്റ്റന്റ് ട്രഷറർ, എസ്.നന്ദകുമാർ - എന്റർടൈൻമെന്റ് സെക്രട്ടറി, എസ്. വിനു ബാബു - അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി, ബിനു പാപ്പച്ചൻ - ബാഡ്മിന്റൺ സെക്രട്ടറി, റെമി പ്രസാദ് പിന്റോ - ക്രിക്കറ്റ് &ഹോക്കി സെക്രട്ടറി
സി എ.ഷാജിമോൻ - ഇൻഡോർ ഗെയിംസ് സെക്രട്ടറി, അനൂപ് ഗോപാലകൃഷ്ണൻ - ടെന്നീസ് സെക്രട്ടറി എന്നിവരാണ് മറ്റ് ഭാരവാഹികൾ.

520 അംഗങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ആകെ 20 പേരായിരുന്നു 10 സ്ഥാനങ്ങൾക്കായി മത്സരിച്ചത്. റിട്ടേണിങ്ങ് ഓഫീസറായ ഉല്ലാസ് കാരണവരാണ് ഫലം പ്രഖ്യാപ്പിച്ചത്.

article-image

േ്ിേി

You might also like

Most Viewed