ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ 'ഓർമ്മയിലെ ഓണം' മാഗസിൻ പ്രകാശനം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ l ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ സാഹിത്യവേദിയുടെ ഓണപ്പതിപ്പായ 'ഓർമ്മയിലെ ഓണം' മാഗസിൻ്റെ പ്രകാശനം എടപ്പാളിൽ നടന്ന പൂരാടവാണിഭം പരിപാടിയിലെ സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് നടന്നു.
ഡോ. കെ.ടി. ജലീൽ എം എൽ എ, സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ , എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി. സുബൈദ, റഫീഖ് എടപ്പാൾ എന്നിവർ ചേർന്ന് ഇടപ്പാളയം ബഹ്‌റൈൻ രക്ഷാധികാരി പാർവ്വതി ദേവദാസിന്റെ സാന്നിധ്യത്തിൽ ആണ് മാഗസിൻ പ്രകാശനം നിർവഹിച്ചത്.
േ്ിേി