സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കാൻ പുതിയൊരു കടൽമാർഗം കൂടി

പ്രദീപ് പുറവങ്കര
മനാമ l സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കാൻ പുതിയൊരു കടൽമാർഗം കൂടി ഒരുങ്ങുന്നു. പാസഞ്ചർ ബോട്ട് സർവീസാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ആരംഭിക്കുകയെന്ന് സൗദിയിലെ പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. ഈ സുപ്രധാന പ്രഖ്യാപനം ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയാണ് ജിദ്ദയിൽ നടന്ന രണ്ടാമത് മാരിടൈം ഇൻഡസ്ട്രീസ് സസ്റ്റൈനബിലിറ്റി കോൺഫറൻസിനിടെ നടത്തിയത്.
നിലവിൽ കിങ് ഫഹദ് കോസ്‌വേ വഴിയാണ് ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നത്. പുതിയ കടൽപാത ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തെയും ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കും. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്രാ, ചരക്ക് ഗതാഗതം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, കിങ് ഹമദ് കോസ്‌വേ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
ോീീ