മാലിന്യം മൂടാതെ കൊണ്ടുപോകുന്ന ട്രക്കുകൾക്കെതിരെ കർശന നടപടി

പ്രദീപ് പുറവങ്കര
മനാമ I മാലിന്യം ശരിയായ രീതിയിൽ മൂടാതെ കൊണ്ടുപോകുന്ന ട്രക്കുകൾക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി മനാമ കാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി. നിയമലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും ലക്ഷ്യമിട്ടുള്ള കാമ്പയിൻ ആരംഭിച്ചതായി അതോറിറ്റി തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ അറിയിച്ചു. 2019ലെ പൊതു ശുചിത്വ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇത് അനുസരിച്ച്, മാലിന്യം കൊണ്ടുപോകുന്ന ട്രക്കുകൾ നല്ലനിലയിൽ സൂക്ഷിക്കുകയും, യാത്രക്കിടയിൽ മാലിന്യം പുറത്തേക്ക് വീഴുകയോ ചോരുകയോ ചെയ്യാത്ത രീതിയിൽ ഭദ്രമായി മൂടുകയും വേണം. കാമ്പയിന്റെ ഭാഗമായി തലസ്ഥാന നഗരിയിലെ മാലിന്യ ട്രക്കുകളിൽ പതിവ് പരിശോധനകൾ നടത്തും. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. തുറന്ന ട്രക്കുകൾ ശ്രദ്ധയിൽപെട്ടാൽ മുനിസിപ്പൽ ഹോട്ട്‌ലൈനുകളിൽ അറിയിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ASDSDFSDFS