'ഹാർട്ട് ബഹ്‌റൈൻ' എട്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര / മനാമ 

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിൽ സജീവമായ 'ഹാർട്ട് ബഹ്‌റൈൻ' തങ്ങളുടെ എട്ടാം വാർഷികം 'ഹാർട്ട് ഫെസ്റ്റ്' എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. സൽമാനിയയിലെ കെ.സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

article-image

ക്യാപിറ്റൽ ഗവർണറേറ്റ് എം.പി. മുഹമ്മദ് ഹുസൈൻ അൽ ജനാഹി മുഖ്യ അതിഥിയായിരുന്ന ചടങ്ങിൽ മേളകലാരത്നം സന്തോഷ് കൈലാസ്, പ്രമുഖ സാമൂഹിക പ്രവർത്തകൻ കെ.ടി. സലിം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഇന്ത്യയുടെയും ബഹ്‌റൈന്റെയും ദേശീയ ഗാനങ്ങളോടെയാണ് കലാപരിപാടികൾക്ക് തുടക്കമായത്. ആദ്യഘട്ടത്തിൽ കുട്ടികളും മുതിർന്നവരും അണിനിരന്ന ഫാഷൻ ഷോ കാണികളുടെ പ്രത്യേക ശ്രദ്ധ നേടി. തുടർന്ന് നടന്ന പാട്ടും നൃത്തവും വേദിയെ ഉണർത്തി. സോപാനം വാദ്യകലാസംഘത്തിന്റെ ആവേശകരമായ ചെണ്ടമേളത്തോടെ രണ്ടാം ഘട്ട ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചു.

article-image

ഹാർട്ട് ഗ്രൂപ്പ് അഡ്മിൻ അംഗം വിജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രജില പ്രജീഷ് സ്വാഗതം ആശംസിച്ചു. മുഹമ്മദ് ഹുസൈൻ അൽ ജനാഹി എം.പി. ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഹാർട്ട് ബഹ്‌റൈന്റെ ആദരസൂചകമായി പ്രജീഷ് റാം എം.പി.ക്ക് ഉപഹാരം നൽകി.

കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സന്തോഷ് കൈലാസിനെ സുശാന്ത് പൊന്നാട അണിയിച്ച് ആദരിച്ചു. കെ.ടി. സലിം ചടങ്ങിന് ആശംസകൾ നേർന്നു. സബിത സാബു നന്ദി രേഖപ്പെടുത്തി. സാബു പാലാ, ശ്രീനാഥ്, അനുർദേവ എന്നിവരായിരുന്നു അവതാരകർ. മൂന്നാം ഘട്ടത്തിൽ ഹാർട്ടിലെ കൊച്ചു കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപ്രകടനങ്ങൾ സദസ്സിന്റെ മനസ്സ് കീഴടക്കി.

article-image

"ഒരുമിക്കാൻ ഒരു സ്നേഹതീരം" എന്ന ആപ്തവാക്യവുമായി ബഹ്‌റൈനിലെ സാംസ്‌കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഹാർട്ട് ബഹ്‌റൈൻ എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

്ു്ു

You might also like

  • Straight Forward

Most Viewed