എൽ.ഡി.എഫ് വിടില്ല; മുഖ്യമന്ത്രിയെ കണ്ട് ഉറപ്പ് നൽകി ജോസ് കെ. മാണി
ഷീബ വിജയ൯
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് പാർട്ടി യു.ഡി.എഫിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മുന്നണി മാറ്റ വാർത്തകൾ വെറും മാധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ കൃത്യമായി ലഭിച്ചിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ശക്തമായി തിരിച്ചുവരാനാകുമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. പി.ജെ. ജോസഫ് വിഭാഗത്തിന് തൊടുപുഴയിൽ പോലും വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ. മാണിയെ ഒപ്പം കൂട്ടിയാൽ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് നേതൃത്വം.
adwsadsdsa
