തൊഴിലാളികൾക്കൊപ്പം ദേശീയ ദിനം ആഘോഷിച്ച് മൈത്രി ബഹ്‌റൈൻ; ട്യൂബ്ലി ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ട്യൂബ്ലിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കൊപ്പം ചേർന്ന് മൈത്രി ബഹ്‌റൈൻ ആഹ്ലാദ നിമിഷങ്ങൾ പങ്കിട്ടു. ആഘോഷ പരിപാടിയിൽ ലേബർ ക്യാമ്പിലെ നൂറുകണക്കിന് തൊഴിലാളികൾക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. മൈത്രി ബഹ്‌റൈൻ പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം ആശംസിച്ചു. ചീഫ് കോഓഡിനേറ്റർ സുനിൽ ബാബു ആഘോഷ സന്ദേശം നൽകി. സാമൂഹിക പ്രതിബദ്ധതയോടെയും മനുഷ്യസ്നേഹത്തോടെയും പ്രവർത്തിക്കുന്ന മൈത്രിയുടെ ഇത്തരം പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധേയമാണ്.
ട്രഷറർ അബ്ദുൽ ബാരി നന്ദി പറഞ്ഞു. ജോയന്റ് സെക്രട്ടറി ഷബീർ ക്ലാപ്പന, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷിറോസ് മഞ്ഞപ്പാറ, നൗഷാദ് തയ്യിൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
്ിു്ു
