ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ച് പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ രാജ്യത്തിന്റെ 54ആമത് ദേശീയ ദിനം പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷൻ ഭാരവാഹികളും നിരവധി അംഗങ്ങളും പങ്കെടുത്ത ചടങ്ങ് പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യ വേദിയായി മാറി.
ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കലും ദേശീയ ദിന സന്ദേശ കൈമാറ്റവും നടന്നു. ബഹ്‌റൈൻ ഭരണകൂടം പ്രവാസികൾക്ക് നൽകിവരുന്ന പ്രത്യേക കരുതലിനും മികച്ച പിന്തുണയ്ക്കും അസോസിയേഷൻ നന്ദി രേഖപ്പെടുത്തി. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരുൾപ്പെടെയുള്ള കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
േോ
