ബഹ്‌റൈനിൽ വ്യാഴാഴ്ച വരെ മഴ തുടരും; വെള്ളി മുതൽ കടുത്ത ശൈത്യത്തിന് സാധ്യത


പ്രദീപ് പുറവങ്കര / മനാമ  

ബഹ്‌റൈനിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന മഴയും ഇടിമിന്നലും വ്യാഴാഴ്ച വൈകുന്നേരം വരെ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിൽ നിന്നും കിഴക്കോട്ട് നീങ്ങിയ ന്യൂനമർദമാണ് രാജ്യത്ത് മഴയ്ക്കും ശക്തമായ കാറ്റിനും കാരണമായത്.

മണിക്കൂറിൽ 30 നോട്ട്സ് വരെ വേഗത്തിൽ കാറ്റടിക്കാനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വെള്ളിയാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ രാജ്യത്ത് ശീതതരംഗം അനുഭവപ്പെടും. നിലവിൽ 18°C നും 23°C നും ഇടയിലുള്ള താപനില വെള്ളിയാഴ്ചയോടെ 12°C - 17°C ലേക്ക് താഴാനാണ് സാധ്യത.

മഴയുടെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു. അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ വേഗത കുറയ്ക്കുക, സുരക്ഷിതമായ അകലം പാലിക്കുക, ലൈൻ ട്രാഫിക് കർശനമായി പിന്തുടരുക എന്നിവ പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

article-image

്ു്ിു

You might also like

  • Straight Forward

Most Viewed