പുതുവർഷത്തിന് പടക്കം വേണ്ട; കർണാടകയിൽ കർശന നിയന്ത്രണം


ഷീബ വിജയ൯

ബംഗളൂരു: പുതുവർഷാഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചുകൊണ്ട് കർണാടക പോലീസ് ഉത്തരവിറക്കി. ഗോവയിലെ പബ്ബിലുണ്ടായ തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയ്ക്കാണ് നടപടി. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങണം, സിസിടിവി ക്യാമറകൾ നിർബന്ധമാക്കണം, സെലിബ്രിറ്റികളെ ക്ഷണിക്കുന്നുണ്ടെങ്കിൽ വിവരം അറിയിക്കണം എന്നിങ്ങനെ 19 കർശന മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നിരീക്ഷണം ശക്തമാക്കും.

article-image

dsdsdsaasd

You might also like

  • Straight Forward

Most Viewed