ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹ്‌റൈൻ ദേശീയ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര / മനാമ

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹ്‌റൈന്റെ 54-ാമത് ദേശീയ ദിനം ആവേശപൂർവ്വം ആഘോഷിച്ചു. സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ എന്നിവരും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും സന്നിഹിതരായിരുന്നു. കുട്ടികൾ ആലപിച്ച ബഹ്‌റൈൻ ദേശീയ ഗാനം ചടങ്ങിന് ഗാംഭീര്യമേകി.

സൊസൈറ്റി കുടുംബാംഗങ്ങളും കുട്ടികളും സജീവമായി പങ്കെടുത്ത ആഘോഷത്തിന്റെ ഭാഗമായി മധുര വിതരണവും നടന്നു. രാജ്യത്തോടുള്ള ഐക്യദാർഢ്യവും സ്നേഹവും പ്രകടിപ്പിക്കുന്നതായിരുന്നു സൊസൈറ്റിയുടെ ദേശീയ ദിന പരിപാടികൾ.

article-image

േ്ിേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed