പിണറായിയിലെ സ്ഫോടനം: അത് ബോംബല്ല, കെട്ടുപടക്കം പൊട്ടിയതെന്ന് ഇ.പി. ജയരാജൻ
ഷീബ വിജയ൯
കണ്ണൂർ: പിണറായിയിൽ സി.പി.എം പ്രവർത്തകൻ്റെ കൈപ്പത്തി തകർന്നത് ക്രിസ്മസ്-പുതുവർഷ ആഘോഷത്തിനായി നിർമ്മിച്ച പടക്കം പൊട്ടിയാണെന്ന് മുതിർന്ന സി.പി.എം നേതാവ് ഇ.പി. ജയരാജൻ. ചരടുകൊണ്ട് കെട്ടിയ പടക്കത്തിൻ്റെ കെട്ട് അല്പം മുറുകിപ്പോയതാണ് സ്ഫോടനത്തിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം പടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയമില്ലെങ്കിൽ അപകടമുണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇതിനെ ബോംബ് സ്ഫോടനമായി വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാനം തകർക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ വിരുദ്ധ പ്രചാരണങ്ങൾ കാലഹരണപ്പെട്ടവയാണെന്നും സമാധാന അന്തരീക്ഷം ശക്തിപ്പെടുത്താനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ ഈ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ വിപിൻ രാജിൻ്റെ കൈപ്പത്തി ചിതറുകയും ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇയാൾ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
dasassas
