ബഹ്റൈനിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തിൽ വർഷംതോറും വർധനവ് വേണം: പാർലമെന്‍റ് എംപിമാർ


പ്രദീപ് പുറവങ്കര


മനാമ Iസ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ വർഷംതോറും വർധനവ് വേണമെന്ന് ആവശ്യവുമായി പാർലമെന്‍റ് എംപിമാർ. കുറഞ്ഞത് 2.5 ശതമാനം വർധനവ് നിർബന്ധമാക്കുന്നതിനുള്ള ബില്ലാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബഹ്‌റൈൻ വിഷൻ 2030ന് അനുസൃതമായി സ്വകാര്യമേഖലയിലെ തൊഴിൽ കൂടുതൽ ആകർഷകമാക്കുക എന്നതാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് എം.പി. ജലാൽ കാദം പറഞ്ഞു. തുടർച്ചയായി രണ്ട് വർഷം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ ശമ്പള വർധനവ് ഏർപ്പെടുത്തണമെന്നാണ് ആവശ്യം. വർഷങ്ങളായി സ്വകാര്യമേഖലയിലെ പല ജീവനക്കാരുടെയും ശമ്പളം മരവിപ്പിച്ച അവസ്ഥയിലാണെന്നും ഇത് കുടുംബ ബജറ്റിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും എം.പി. ജലാൽ കാദം ചൂണ്ടിക്കാട്ടി. അതേസമയം നിയമം നടപ്പിലായാലും ദിവസ വേതനക്കാർ, പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കുന്നവർ, ആറ് മാസത്തിൽ താഴെ കാലയളവിലേക്ക് താൽക്കാലികമായി ജോലി ചെയ്യുന്നവർ, പാർട്ട്-ടൈം തൊഴിലാളികൾ എന്നിവർക്ക് ഇത് ബാധകമാകില്ല.

article-image

HJJHNJ

You might also like

Most Viewed