ബഹ്റൈനിലെ ഹജ്ജ് രജിസ്ട്രേഷന് മികച്ച പ്രതികരണമെന്ന് സുപ്രീം കമ്മിറ്റി

പ്രദീപ് പുറവങ്കര
മനാമ I ഏകീകൃത പ്ലാറ്റ്‌ഫോമായ haj.gov.bh വഴിയുള്ള ഹജ്ജ് രജിസ്ട്രേഷന് മികച്ച പ്രതികരണം. 12,126ലധികം പേർ രജിസ്റ്റർ ചെയ്തതായി ഹജ്ജ്, ഉംറ കാര്യങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റി അറിയിച്ചു. രജിസ്ട്രേഷൻ കാലാവധി അവസാനിച്ചതിന് ശേഷം യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് പ്രാരംഭ സ്വീകാര്യത അറിയിപ്പ് നൽകും. അതിനുശേഷം ലൈസൻസുള്ള ഹജ്ജ് ഓപറേറ്റർമാർക്ക് അവരുടെ പാക്കേജുകൾ പ്രഖ്യാപിക്കാൻ സമയം നൽകും. ഔദ്യോഗിക തിരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ADSASD