ദിലീപിനെതിരെയുള്ള തെളിവുകൾ ഫോട്ടോഷോപ്പ് വഴി നിർമ്മിച്ചതെന്ന് രാഹുൽ ഈശ്വർ
ഷീബ വിജയ൯
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെയുള്ള തെളിവുകൾ പോലീസ് കൃത്രിമമായി നിർമ്മിച്ചതാണെന്ന് രാഹുൽ ഈശ്വർ. പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ചിത്രം ഫോട്ടോഷോപ്പ് വഴി നിർമ്മിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘം സിനിമാ സെറ്റിലെ സെൽഫി ഗൂഢാലോചനയുടെ തെളിവായി ഹാജരാക്കിയെങ്കിലും കോടതി അത് തള്ളിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീപക്ഷ നിലപാടുകൾ പറയുമ്പോൾ പുരുഷന്മാരെ വേട്ടയാടരുതെന്നും ദിലീപിനെതിരെ ചിലർ ഇപ്പോഴും ഗൂഢാലോചന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പോലീസ് കോടതിയിൽ കള്ളം റിപ്പോർട്ട് നൽകിയതിനാലാണ് ജാമ്യം വൈകിയതെന്നും രാഹുൽ ഈശ്വർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
SDEFDFSDFSD
