ട്യൂബ്ലി വാക്ക്‌വേയിൽ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു; ആവേശമായി മാർച്ച് പാസ്റ്റും കായിക മത്സരങ്ങളും
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് 'ഫ്രണ്ട്‌സ് ഓഫ് ട്യൂബ്ലി വാക്ക്‌വേ' വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു. ദേശീയ പതാകയേന്തിയുള്ള മാർച്ച് പാസ്റ്റോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് കേക്ക് മുറിക്കലും അംഗങ്ങൾക്കായി വിവിധ വിനോദ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിനിടയിൽ ഐക്യബോധം വളർത്തുന്നതിനും ആതിഥേയ നാടിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനുമാണ് ഇത്തരം പരിപാടികൾ സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പ്രസിഡന്റ് ഷംസ് വി.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫീർ പി.കെ. സ്വാഗതം ആശംസിച്ചു. സാമൂഹിക പ്രവർത്തകൻ നജീബ് കടലായി ഉദ്ഘാടനം നിർവഹിച്ചു. മുസ്തഫ, സുനിൽ ബാബു, സി.എച്ച്. റഷീദ് മാഹി എന്നിവർ മുഖ്യാതിഥികളായിരുന്നു. വൈസ് പ്രസിഡന്റ് ബാബുരാജ്, ശ്രീജിത്ത്, ബിബിൻ മാടത്തേത്ത് എന്നിവർ ആശംസകൾ നേർന്നു. സലിം തയ്യിൽ ചടങ്ങ് നിയന്ത്രിച്ചു.
ജോയിന്റ് സെക്രട്ടറി ഫിറോസ്, ഷിഹാബ്, മനോജ് നമ്പിയാർ, രതീഷ്, ജോഫി, സന്ദീപ്, രാജേഷ്, നിഷാദ്, ഷാഹുൽ, നസീം, ഷിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ ഷബീർ നന്ദി രേഖപ്പെടുത്തി.
േ്ു്ു
