നബിയുടെ ജന്മദിനത്തിൽ ബഹ്‌റൈനിലെ ജനങ്ങൾക്കും ഇസ്ലാമിക ലോകത്തിനും ആശംസകൾ നേർന്ന് ബഹ്റൈൻ രാജാവ്


പ്രദീപ് പുറവങ്കര

മനാമ l പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ ബഹ്‌റൈനിലെ ജനങ്ങൾക്കും ഇസ്ലാമിക ലോകത്തിനും ആശംസകൾ നേർന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. പ്രവാചകന്റെ ജീവിതത്തിലും അധ്യാപനത്തിലും അന്തർലീനമായ കാരുണ്യം, സമാധാനം, അനുകമ്പ തുടങ്ങിയ മൂല്യങ്ങൾ അദ്ദേഹം ഊന്നിപ്പറഞ്ഞു .

തന്റെ സന്ദേശത്തിൽ, പ്രവാചകന്റെ വാക്കുകൾ എല്ലാവർക്കും വേണ്ടിയുള്ള കാരുണ്യത്തിന് വേണ്ടിയുള്ളതാണെന്നും സാഹോദര്യവും ഐക്യവും വളർത്തുന്നതിനും ഭിന്നതകളും സംഘർഷങ്ങളും ഒഴിവാക്കുന്നതിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീനിലെയും ഗാസാ മുനമ്പിലെയും ജനങ്ങൾക്കായി പ്രാർത്ഥിച്ച അദ്ദേഹം, ഈ ദുരിതത്തിൽ നിന്ന് അവർക്ക് സമാധാനവും സംരക്ഷണവും ലഭിക്കട്ടെ എന്നും പറഞ്ഞു.

article-image

asdasd

You might also like

Most Viewed