കുടുംബ സൗഹൃദവേദി 'സൗഹൃദോണം 2025'ന്റെ പോസ്റ്റർ പ്രകാശനചടങ്ങ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l കുടുംബ സൗഹൃദവേദിയുടെ ഈ വർഷത്തെ ഓണാഘോഷമായ 'സൗഹൃദോണം 2025' ന്റെ പോസ്റ്റർ പ്രകാശനചടങ്ങ് സംഘടിപ്പിച്ചു. കലവറ ഹാളിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റും സ്വാഗതസംഘം കമ്മിറ്റി ചെയർമാനുമായ ഗണേഷ് കുമാറിന് നൽകി സെക്രട്ടറി ബോബി പുളിമൂട്ടിൽ നിർവഹിച്ചു.
രക്ഷാധികാരി അജിത് കണ്ണൂർ, ട്രഷറർ മണിക്കുട്ടൻ ജി, ജനറൽ കൺവീനർമാരായ അൻവർ നിലമ്പൂർ, ജയേഷ് താന്നിക്കൽ, ലേഡീസ് വിങ് പ്രസിഡന്റ് കാത്തു സച്ചിൻദേവ്, ചാരിറ്റി കൺവീനർ സയിദ് ഹനിഫ്, മെംബർഷിപ് സെക്രട്ടറി അജിത് ഷാൻ, അഡ്വൈസറി ബോർഡ് മെംബർമാരായ സിബി കൈതാരത്ത്, ഗോപാലൻ വി.സി എന്നിവരോടൊപ്പം ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ രത്നകുമാർ, സുനിൽ ബാബു, തോമസ് ഫിലിപ്, ലിജോ ഫ്രാൻസിസ്, സൂരജ് കെ.കെ, ബെവിൻ സുഗതൻ, ശ്രീജേഷ് വടോത്ത്, ഷക്കീല മുഹമ്മദ്, ദേവി ദിവ്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സെപ്റ്റംബർ 26ന് ബി.എം.സി ഹാളിൽ രാവിലെ 10 മുതൽ നടക്കുന്ന ഓണാഘോഷത്തിൽ വിവിധയിനം കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.
erewr