500 അത്യാധുനിക സ്മാർട്ട് കാമറകൾ കൂടി സ്ഥാപിക്കാൻ ബഹ്‌റൈൻ ട്രാഫിക് ഡയറക്ടറേറ്റ്


പ്രദീപ് പുറവങ്കര

മനാമ l രാജ്യത്ത് ട്രാഫിക്ക് നിയമങ്ങൾ കർക്കശമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ ട്രാഫിക് ഡയറക്ടറേറ്റ് 500 അത്യാധുനിക സ്മാർട്ട് കാമറകൾ കൂടി സ്ഥാപിക്കും. വിവിധതരം ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യകളോടുകൂടിയ ഉയർന്ന നിലവാരമുള്ള കാമറകളാണ് സ്ഥാപിക്കുന്നത്. ട്രാഫിക് നിയമങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും റോഡുകളിൽ പൊതുസുരക്ഷ വർധിപ്പിക്കുന്നതിനും ഇത് ഒരു പ്രധാന ചുവടുവെപ്പാണെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ മേജർ ജനറൽ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ പറഞ്ഞു.

ഈയിടെ പ്രഖ്യാപിച്ച പരിഷ്കരിച്ച് റോഡ് നിയമങ്ങളും പിഴകളും ആണ് ഇനി മുതൽ നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത്. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, റെഡ് ലൈറ്റ് മുറിച്ചുകടക്കുക, അനിയന്ത്രിതമായ വേഗത്തിൽ വാഹനമോടിക്കുക, ഓവർടേക്കിങ് നിയമങ്ങൾ തെറ്റിക്കൽ തുടങ്ങി ഡ്രൈവിങ്ങിനിടെ ഉണ്ടായേക്കാവുന്ന എല്ലാ ലംഘനങ്ങളും കാമറ പകർത്തും, അതേസമയം തന്നെ ഫൈനും ലഭിക്കും.

article-image

sasdfsd

You might also like

Most Viewed