പാലക്കാട് പ്രവാസി അസോസിയേഷൻ - ബിഡികെ രക്ത ദാന ക്യാമ്പ്

പ്രദീപ് പുറവങ്കര
മനാമ l പാലക്കാട് പ്രവാസി അസോസിയേഷനും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ 60 ൽ അധികം ആളുകൾ രക്തം ദാനം ചെയ്തു.
പാലക്കാട് പ്രവാസി അസോസിയേഷന്റെ പ്രസാദ് പാറപ്പുറത്ത്, രാകേഷ് കൃഷ്ണമൂർത്തി, മണിലാൽ, നിസാർ മണ്ണാർക്കാട്, രാജീവ് കെ.ടി, വാണി ശ്രീധർ, നിമിഷ മണിലാൽ, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രെഷറർ സാബു അഗസ്റ്റിൻ, അസിസ്റ്റന്റ് ട്രെഷറർ രേഷ്മ ഗിരീഷ്, ക്യാമ്പ് കോർഡിനേറ്റർമാരായ സലീന റാഫി, വിനീത വിജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെന്തിൽ കുമാർ, അസീസ് പള്ളം, ശ്രീജ ശ്രീധർ, ഫാത്തിമ സഹ്‌ല, ഗിരീഷ് കെ. വി, അബ്ദുൽ നാഫി എന്നിവർ രക്ത ദാന ക്യാമ്പിന് നേതൃത്വം നൽകി.
ോേ്ോേ്