ബഹ്‌റൈൻ ബാസ്കറ്റ് ബോൾ താരം പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ അണ്ടർ-18 ബാസ്‌കറ്റ്‌ബാൾ ടീമംഗവും അൽ-അഹ്‌ലി ക്ലബ് താരവുമായ ഹുസൈൻ അൽ ഹയ്കി പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. പുതിയ സീസണിനുള്ള ഒരുക്കങ്ങൾക്കിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം.
കുഴഞ്ഞുവീണ ഉടൻതന്നെ രക്ഷാപ്രവർത്തകർ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെത്തിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല.
sdfdsf