ഫിലിപ്പെയ്ൻസ് പ്രവാസികൾക്കായി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് 'കബായൻ പ്രിവിലേജ് കാർഡ്' പുറത്തിറക്കി

പ്രദീപ് പുറവങ്കര
മനാമ l ഫിലിപ്പെയ്ൻസ് എംബസിയുമായി സഹകരിച്ച് ഫിലിപ്പെയ്ൻസ് പ്രവാസികൾക്കായി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് 'കബായൻ പ്രിവിലേജ് കാർഡ്' പുറത്തിറക്കി. സൽമാബാദ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ആസിഫ്, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് മാർക്കറ്റിങ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രിവിലേജ് കാർഡ് ഔദ്യോഗികമായി പുറത്തിറക്കിയത്.
ബഹ്‌റൈനിലെ ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ്, വെൽഫെയർ ഓഫിസർ ജുവിലിൻ ആൻഡ്സ് ഗുംബെ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും സാമൂഹിക പ്രതിനിധികളും ഫിലിപ്പിനോ സമൂഹത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കാർഡ് വിതരണത്തോടനുബന്ധിച്ച് പങ്കെടുത്തവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ഒരുക്കിയിരുന്നു. ബഹ്‌റൈനിലെ ഫിലിപ്പൈൻ സ്വദേശികൾക്ക് മാത്രം രൂപകൽപന ചെയ്തിട്ടുള്ളതാണ് കബായൻ പ്രിവിലേജ് കാർഡ്.
ഇത് രാജ്യത്തുടനീളമുള്ള അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സ്ഥാപനങ്ങളിൽ വിവിധ ആരോഗ്യസംരക്ഷണ ആനുകൂല്യങ്ങളും പ്രത്യേക സേവനങ്ങളും ലഭിക്കും. കാർഡ് ഉടമകൾക്ക് വർഷത്തിൽ ഒരിക്കൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിറ്റാമിൻ ഡി ടെസ്റ്റ് പ്രത്യേക കിഴിവിൽ പരിമിതികളില്ലാതെ ലഭ്യമാക്കാനുള്ള അവസരം, കൂടാതെ ഓരോ മൂന്ന് മാസത്തിലും സൗജന്യ മിനി ബോഡി ചെക്അപ് എന്നിവയും ലഭിക്കും.
sfsdf