വോട്ട് അധികാർ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി

പ്രദീപ് പുറവങ്കര
മനാമ l ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ബിഹാറിൽ നടത്തുന്ന വോട്ട് അധികാർ യാത്രക്ക് ദീപം തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്റൈനിലെ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി. പരിപാടിയിൽ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡൻറ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, ജീസൺ ജോർജ്, ജില്ല ഭാരവാഹികളായ, ബൈജു ചെന്നിത്തല, ജോൺസൺ ടി. തോമസ്, കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്, ബിനു കോന്നി, ബിനു മാമ്മൻ, സ്റ്റാൻലി അടൂർ, ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ, അജി പി. ജോയ് എന്നിവർ സംസാരിച്ചു.
യോഗത്തിന് റെജി ചെറിയാൻ, സിജു ആറന്മുള, ഷീല നടരാജൻ, എബ്രഹാം, നിഥിൻ റാന്നി എന്നിവർ നേതൃത്വം നൽകി.
sdfsf