ഫ്രണ്ട്‌സ് ഓഫ് അടൂർ ചികിത്സാ സഹായ വിതരണവും കുടുംബ സംഗമവും നടത്തി

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈനിലെ അടൂർ നിവാസികളുടെ ബഹ്റൈനിലെ സൗഹൃദ കൂട്ടായ്‌മയായ ഫ്രണ്ട്സ് ഓഫ് അടൂർ, കാൻസർ, വൃക്ക രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്കുള്ള ചികിത്സാസഹായം നൽകി. പ്രസിഡൻ്റ് ബിനുരാജ് തരകൻ്റെ അധ്യക്ഷതയിൽ അടൂർ ആനന്ദപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്ൾസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബിജുമോൻ പി.വൈ. സ്വാഗതം പറഞ്ഞു. മുഖ്യ അതിഥിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചികിത്സ സഹായ വിതരണം ഉദ്ഘാടനം ചെയ്‌തു സംസാരിച്ചു. ഫാദർ കുര്യൻ പാണുവേലിൽ, രമേശ്‌കുമാർ, ജയൻ, ജോൺസൻ കല്ലുവിളയിൽ, മോനാച്ചൻ, ചെറിയാൻ, സിയാദ് ഏഴംകുളം, തോമസ്, കുര്യൻ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാമിന്റെ മുഖ്യ സ്പോൺസർമാരായ രാജേന്ദ്രകുമാർ നായർ, ചെറിയാൻ, ജോൺസൻ കല്ലുവിളയിൽ, ബിനുരാജ് തരകൻ എന്നിവരെ ആദരിച്ചു. ജനറൽ കൺവീനർ രാജേന്ദ്രകുമാർ നായർ, ജോയിൻ്റ് കൺവീനർ ജോൺസൻ കല്ലുവിളയിൽ, ട്രഷറർ സുഭാഷ് തോമസ്, വനിതാ വേദി അംഗം ഗ്ലാടിസ് ബിനുരാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‌കി. വിഭവസമൃദ്ധമായ ഓണ സദ്യയും ഇതോടൊപ്പം നടന്നു. പ്രോഗ്രാം കേരള കോർഡിനേറ്റർ ബിനു ചാക്കോ നന്ദി രേഖപ്പെടുത്തി.
defsdefsdsf