ഫലക്’ മാഗസിൻ പ്രകാശനം ചെയ്ത് ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ്

പ്രദീപ് പുറവങ്കര
മനാമ I ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് ബഹ്റൈൻ ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അടങ്ങിയ ‘ഫലക്’ മാഗസിൻ പ്രകാശനം ചെയ്തു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ മാഗസിൻ എഡിറ്റർ ജയഫർ അലി വെള്ളേങ്ങരക്ക് നൽകി മാഗസിൻ പ്രകാശനം ചെയ്തു. മാഗസിൻ അംഗങ്ങളായ റാസിബ് വേളം, ജമീൽ കണ്ണൂർ, സൈജു സെബാസ്റ്റ്യൻ, നിസാം തെക്കോട്ടിൽ, സജിൽ കുമാർ, എന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, ഐ.ഒ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഖുർഷിദ് ആലം എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികളും ബഹ്‌റൈനിലെ പ്രമുഖ സാമൂഹികപ്രവർത്തകരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
ASasasasasd