സീറോ മലബാർ സൊസൈറ്റി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ l സീറോ മലബാർ സൊസൈറ്റി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സൽമാനിയായിലെ സീറോ മലബാർ സൊസൈറ്റി അങ്കണത്തിൽ പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ ഇന്ത്യൻ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു.
ചടങ്ങിൽ സീറോ മലബാർ സൊസൈറ്റിയുടെ ആക്ടിങ് സെക്രട്ടറി ജോബി ജോസഫ് സ്വാഗതം ആശംസിക്കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിങ് പ്രസിഡന്റ് ലിജി ജോൺസൺ , കോർ ഗ്രൂപ് ചെയർമാൻ പൊളി വിതയത്തിൽ എന്നിവരും പങ്കെടുത്തു.
േ്ി
