മൊട്ട ഗ്ലോബൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആനിവേഴ്സറിയും, സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ l 37 രാജ്യങ്ങളിൽ ശാഖകളുള്ള മൊട്ട ഗ്ലോബൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആനിവേഴ്സറിയും, സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു.
മൊട്ട ഗ്ലോബൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ കൺവീനർ സുധി ചത്തോത്ത്, കോർഡിനേറ്റർമാരായ ഷാഫി ബദറൂദീൻ, ജാബീർ അൽസഫ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് പരിപാടി ഉദ്ഘടാനം ചെയ്തു.
ഇവി രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി ലീഗൽ സെല്ലിന്റെ പ്രസിഡണ്ട് സുധീർ തിരുനിലത്ത്, രാജേഷ് പെരുങ്ങുഴി തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.
asdd
