ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ വനിതാവേദി ലേബർ ക്യാമ്പിൽ ഭക്ഷണവിതരണം നടത്തി


പ്രദീപ് പുറവങ്കര

മനാമ l ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലേബർ ക്യാമ്പിൽ ഭക്ഷണവിതരണം നടത്തി. ക്യാമ്പിലെ നിരവധി തൊഴിലാളികൾക്കാണ് ഐ.വൈ.സി.സി വനിതാവേദി പ്രവർത്തകർ ഭക്ഷണം എത്തിച്ചത്. വനിതാവേദി കോഓഡിനേറ്റർ മുബീന മൻഷീർ അധ്യക്ഷതവഹിച്ചു.

ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്‌ ഉദ്ഘടാനം ചെയ്തു. വനിതാവേദി സഹ കോഓഡിനേറ്റർ മാരിയത്ത് അമീർഖാൻ സ്വാഗതം പറഞ്ഞ പരിപാടിക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, വനിതാവേദി ചാർജ് വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ്‌ അനസ് റഹിം, ദേശീയ വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ, കോർ കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, വനിതാവേദി സഹഭാരവാഹികൾ നേതൃത്വം നൽകി.

article-image

േ്ിേ്

You might also like

  • Straight Forward

Most Viewed