ഒഐസിസി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മറ്റി സ്വാതന്ത്രദിനമാഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ l ഒഐസിസി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മറ്റി സ്വാതന്ത്രദിനമാഘോഷിച്ചു. ജില്ലാ പ്രസിഡണ്ട് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, ജീസൺ ജോർജ്, ജില്ലാ ഭാരവാഹികൾ ആയ ജോൺസൺ. ടി. തോമസ്, കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്, അജി. പി. ജോയ്, ബിനു കോന്നി, ബിനു മാമൻ, സ്റ്റാൻലി അടൂർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും, നിഥിൻ റാന്നി നന്ദിയും പറഞ്ഞു.
sgdfsg
