സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിങ്ങ് സ്വാതന്ത്ര്യദിന ആഘോഷവും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ l സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വെച്ചു സ്വാതന്ത്ര്യദിന ആഘോഷവും 400ലധികം ആളുകൾ പങ്കെടുത്ത മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. തൈറോയ്ഡ് രോഗവും ചികിത്സ രീതികളും എന്ന വിഷയത്തിൽ ഡോ.റിജോ ജയരാജ് മംഗലശ്ശേരിയിലിന്റെ ക്ലാസും ഇതോടൊപ്പം ഉണ്ടായിരുന്നു.
ആക്ടിംഗ് പ്രസിഡണ്ട് ബിബിൻ മാടത്തെത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയിൽ മുൻ ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, കേരളീയ സമാജം വനിതാവേദി പ്രസിഡണ്ട് മോഹിനി തോമസ്,സെക്രട്ടറി ജയ രവികുമാർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിന് ആമുഖപ്രസംഗം ലേഡീസ് വിങ് പ്രസിഡണ്ട് അഞ്ജു സന്തോഷ് നിർവ്വഹിച്ചപ്പോൾ , എന്റർടൈൻമെന്റ് സെക്രട്ടറി മിനി റോയി സ്വാഗതം പറഞ്ഞു.സെക്രട്ടറി ബൈജു മലപ്പുറം നന്ദി രേഖപ്പെടുത്തി.
sdfsdf
