മൈഗവ് മൊബൈൽ ആപ്പിൽ 24 പുതിയ സർക്കാർ സേവനങ്ങൾ കൂടി
പ്രദീപ് പുറവങ്കര
മനാമ l ഓർഗൻ ഡൊണേഷൻ ഉൾപ്പെടെ 24 പുതിയ സർക്കാർ സേവനങ്ങൾ കൂടി മൈഗവ് മൊബൈൽ ആപ്പിൽ ലഭ്യമാക്കിയതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ട്രാഫിക്, ഗതാഗത മന്ത്രാലയം, വൈദ്യുതി, ജല വകുപ്പ് തുടങ്ങിയ മേഖലകളിലെ സേവനങ്ങളാണ് ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയത്.
പുതിയ അപ്ഡേറ്റിൽ, ഐ.ഡി കാർഡ് ഇഷ്യു ചെയ്യുന്നതിനുള്ള സേവനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. പേമെന്റ് നോട്ടിഫിക്കേഷനുകൾ, അടിയന്തര സാഹചര്യങ്ങളിലെ അലർട്ടുകൾ തുടങ്ങിയ സൗകര്യങ്ങളും ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തികൾക്കുള്ള ‘മൈഗവ്’, ബിസിനസുകാർക്കും നിക്ഷേപകർക്കുമുള്ള ‘അൽതാജിർ’, സന്ദർശകർക്കുള്ള ‘വിസിറ്റ് ബഹ്‌റൈൻ’ എന്നീ മൂന്ന് പ്രധാന പ്ലാറ്റ്‌ഫോമുകളിലേക്ക് എല്ലാ ഡിജിറ്റൽ സേവനങ്ങളും ഏകീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇഗവൺമെന്റ് അതോറിറ്റി അധികൃതർ അറിയിച്ചു.
ഈ വർഷം ആദ്യ പാദത്തിൽ പുറത്തിറക്കിയ മൈഗവ് ആപ് ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
xgxg
