താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; നിയമനം മുഖ്യമന്ത്രി നൽകുന്ന പട്ടികയിൽ നിന്നാകണമെന്ന് സുപ്രിംകോടതി

ഷീബ വിജയൻ
ന്യൂഡൽഹി I താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. മുഖ്യമന്ത്രി നൽകുന്ന പട്ടികയിൽ നിന്നാകണം നിയനമെന്ന് അനുശാസിക്കുന്ന സുപ്രിംകോടതി ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. മുഖ്യമന്ത്രി നൽകുന്ന പട്ടികയിലെ മുൻഗണനാ ക്രമമനുസരിച്ച് ചാൻസലർ നിയമനം നടത്തണമെന്നും മുൻഗണനാ ക്രമത്തിൽ പട്ടിക നൽകാൻ മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കോടതി ഉത്തരവിൽ പറയുന്നു. മുഖ്യമന്ത്രിയുടെ നിലപാടിൽ എതിർപ്പുണ്ടെങ്കിൽ ചാൻസിലർ അക്കാര്യം സുപ്രിംകോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. അനുയോജ്യരല്ലാത്തവർ ചുരുക്കപ്പട്ടികയിലുണ്ടെങ്കിൽ മുഖ്യമന്ത്രി അക്കാര്യം രേഖാമൂലം ചാൻസിലറെ അറിയിക്കണം. എതിർപ്പുള്ളവരുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനമെടുക്കന്നത് സുപ്രിംകോടതി ആയിരിക്കും. സെർച്ച് കമ്മിറ്റിയുടെ തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അറിയിക്കാമെന്നും കോടതി നിരീക്ഷിച്ചു.
ASADSWADSAS