കോഴിക്കോട് ജില്ല പ്രവാസി ഫോറം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി രക്‌തദാന ക്യാമ്പ് നടത്തി

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ കോഴിക്കോട് ജില്ല പ്രവാസി ഫോറം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൻ്റെ സഹായത്തോടെ രക്‌തദാന ക്യാമ്പ് നടത്തി. 125ൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പിന് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സുധീർ തീരുനിലത്ത് അധ്യക്ഷത വഹിച്ച, ചടങ്ങ് ബഹ്റൈൻ പാർലിമെന്റംഗം ഡോ: ഹസ്സൻ ഈദ് റാഷിദ് ബുഖമ്മസ്
ഉത്ഘാടനം ചെയ്തു.
സൽമാനിയ ആശുപത്രി പ്രതിനിധി സക്ന സയീദ് അൽ ഗനാമി, രക്ഷാഷധികാരികളായ കെ ടി സലീം, യുകെ ബാലൻ, ട്രഷറർ സുജിത്ത് സോമൻ എന്നിവർ ആശംസകൾ നേർന്നു. ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദി രേഖപ്പെടുത്തി.
്േിു്ിേു