ഐ.വൈ.സി.സി ബഹ്‌റൈൻ, ഇന്ത്യയുടെ 79ആമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഐ.വൈ.സി.സി ബഹ്‌റൈൻ, ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിദ്ദിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹിദ്ദ് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഐ.വൈ.സി.സി.യുടെ ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റി സംഘടനയുടെ 50-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയത്.
ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ പ്രസിഡണ്ട് റോബിൻ കോശി അധ്യക്ഷത വഹിച്ച ചടങ്ങ്, ദേശീയ പ്രസിഡണ്ട് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ഹോസ്പിറ്റൽ മാർക്കറ്റിങ് മേധാവി ജൂലിയസ് സീസർ, പ്രവാഹം ആർ.എസ്.പി. പ്രതിനിധി അൻവർ നഹാസ്, സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് സി.എച്ച്., ഡോക്ടർ ജെയ്സ് ജോയ്, സിസ്റ്റർ മേരി, ഐ.വൈ.സി.സി. മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ക്യാമ്പ് കോഡിനേറ്റർ മനോജ് അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി നിധിൻ ചെറിയാൻ സ്വാഗതം ആശംസിച്ചു. ക്യാമ്പ് കോഡിനേറ്റർ രാജേഷ് പന്മന നന്ദി പറഞ്ഞു. ഇ.എൻ.ടി., ദന്തൽ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലായി 200-ൽ അധികം പ്രവാസികൾ ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്തി.
േ്ി്