ഇന്ത്യൻ ലേഡീസ് അസോസിയേഷൻ 'ഇന്ത്യ 78: അൺപ്ലഗ്ഡ്' എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ 'ഇന്ത്യ 78: അൺപ്ലഗ്ഡ്' എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സ്കൂൾ ടീമുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവർക്കായാണ് ക്വിസ് മത്സരം നടക്കുന്നത്.
ഓഗസ്റ്റ് 16, ശനിയാഴ്ച വൈകുന്നേരം 4:30 മുതൽ 7:00 വരെ ദാനാമാളിലെ എപിക്സ് സിനിമയിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ഇന്ത്യയുടെ ചരിത്രം, രാഷ്ട്രീയം, കല, ശാസ്ത്രം, സംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. റജിസ്ട്രേഷനായി 36611041 അല്ലെങ്കിൽ 39535921 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
xgg