കെസിഎ ഓണം പൊന്നോണം 2025


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലെ കേരള കാത്തലിക് അസോസിയേഷൻ ഓണം പൊന്നോണം 2025 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29-ന് ആരംഭിച്ച് സെപ്റ്റംബർ 26-ന് ഗ്രാൻഡ് ഫിനാലെയോടെ പരിപാടികൾ സമാപിക്കും. ഓണവുമായി ബന്ധപ്പെട്ട് ഓപ്പൺ ടു ഓൾ കാറ്റഗറിയിലും മെമ്പേഴ്‌സ് ഓൺലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിക്കും.

പായസമത്സരം, തിരുവാതിര, ഓണപ്പാട്ട് , പഞ്ചഗുസ്തി, പൂക്കളം തുടങ്ങിയ മത്സരങ്ങളും ഇതിൽ ഉൾപ്പെടും. ബഹ്റൈനിലെ പ്രൊഫഷണൽ ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മത്സരം സെപ്റ്റംബർ 19-ന് നടക്കും. വ്യത്യസ്‌ത വിഭവങ്ങളോടെയുള്ള ഓണസദ്യ' സെപ്റ്റംബർ 12 വെള്ളിയാഴ്‌ചയാണ് നടക്കുന്നത്.

ഓണാഘോഷ കമ്മിറ്റി ചെയർമാൻ റോയ് സി. ആൻ്റ‌ണി, വൈസ് ചെയർമാൻ തോമസ് ജോൺ, പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയ ജോബി ജോർജ്, ബോൺസി ജിതിൻ എന്നിവർ ഉൾപ്പെട്ട 51 അംഗ സംഘാടകസമിതിയാണ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

article-image

dxg

You might also like

  • Straight Forward

Most Viewed