എട്ടാമത് നാസർ ബിൻ ഹമദ് മറൈൻ പൈതൃക സീസണിന്റെ ഭാഗമായി മുത്തുവാരൽ മത്സരം സംഘടിപ്പിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ l എട്ടാമത് നാസർ ബിൻ ഹമദ് മറൈൻ പൈതൃക സീസണിന്റെ ഭാഗമായി ഈ വാരാന്ത്യം മുത്തുവാരൽ മത്സരം നടക്കും. ബഹ്‌റൈൻ ഇൻഹെറിറ്റഡ് ട്രഡീഷനൽ സ്പോർട്സ് കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്.
മുഹറഖിന്റെ വടക്ക് ഭാഗത്തുള്ള ഹെയർ ഷാത്തിയ എന്നറിയപ്പെടുന്ന കടൽമേഖലയിലായിരിക്കും മത്സരം. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നടക്കുന്ന ഈ മത്സരത്തിൽ നിരവധി പ്രഫഷനൽ, അമേച്വർ ഡൈവർമാർ പങ്കെടുക്കും. രണ്ട് റൗണ്ടുകളിലായി നടക്കുന്ന ഈ മത്സരത്തിൽ, മത്സരാർഥികൾ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങി ചിപ്പികൾ ശേഖരിക്കും.
പിന്നീട് ഈ ചിപ്പികളിൽനിന്ന് മുത്തുകൾ വേർതിരിച്ചെടുക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് വിജയികളെ കണ്ടെത്തുക. ഇതോടൊപ്പം പരമ്പരാഗത തുഴച്ചിൽ മത്സരങ്ങൾ, കൈകൊണ്ട് മീൻപിടിത്തം, ശ്വാസം പിടിച്ചുനിർത്തൽ മത്സരം, കുട്ടികൾക്കുള്ള നീന്തൽ മത്സരം, പുതുതായി അവതരിപ്പിക്കുന്ന 'അൽ നഹാം' മത്സരം എന്നിവയും നടക്കും.
്ിു്ിു